എന്റെ തറവാടിൻ മുറ്റത്ത് ഞാൻ നട്ട
എന്റെ തറവാട്
Ente Tharavaadin Muttathu Njaan Natta (Ente Tharavaadu)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഗോകുൽ മേനോൻ
ഗാനരചനഗോകുൽ മേനോൻ ,രാജീവ് നായർ പല്ലശ്ശന
ഗായകര്‍ചന്ദ്രലേഖ മനോജ്‌
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2023 04:30:18.
 

എന്റെ തറവാട്ടിൻ മുറ്റത്തു ഞാൻ നട്ട
ചെമ്പകതൈകൾ എങ്ങു പോയി
നാഗതറയും, തുളസിതറയും പാഴടഞ്ഞ കിനാക്കളായി,
കിനാക്കളായി.
(എന്റെ തറവാട്ടിൻ മുറ്റത്തു)

ഉമ്മറതിണ്ണയിലെ ചാരുകസേരകൾ നിശബ്ദമായി തേങ്ങിടുന്നു
ക്ലാവൂ പിടിച്ചൊരു കോളാമ്പിയും അച്ഛന്നെ തിരയുന്നു
അത്ത പൂക്കളും ഓണത്തപ്പനും ഒന്നു കൂടെ വരുമോ
വീണ്ടുമൊരിക്കൽക്കൂടെ വരുമോ
(എന്റെ തറവാട്ടിൻ മുറ്റത്തു)

തെക്കേതൊടിയിലെ മൂവാണ്ടൻ മാവിൽ വിഷുപ്പക്ഷി പാടുന്നു
പൂത്തു തളിർത്തൊരു കണിക്കൊന്നയും ബാല്യം തിരയുന്നു
വിഷുകൈനീട്ടവും പൂത്തിരിയും ഒന്നു കൂടെ തരുമോ
വീണ്ടുമൊരിക്കൽക്കൂടെ തരുമോ
(എന്റെ തറവാട്ടിൻ മുറ്റത്തു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts