അമ്പിളിക്കല മാന്‍കിടാവിനെ
ദശപുഷ്പങ്ങൾ
Ambilikkala mankidavine (Dasha Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:10.
�Ambilikkala maankidavine ambeythuvo ningal ambeythuvo



അമ്പിളിക്കല മാന്‍ കിടാവിനെ അമ്പ് എയ്തുവോ
നിങ്ങള്‍ അമ്പ് എയ്തുവോ
എന്റെ കറുകപ്പുല്മേട്‌ പൊന്നു പൂശിയ
പൂനിലാവിന്നെങ്ങു പോയി
ഇന്നെങ്ങു പോയി

വഴിയില്‍ കരിനിഴല്‍പ്പാടുകള്‍ നൃത്തമാടുന്നു
മിഴി മീനുകള്‍ ധൂമ വലയില്‍ പിടഞ്ഞീടുന്നു
എവിടെ ഞാന്‍ എവിടെ എന്‍ വഴി എവിടെ
(അമ്പിളിക്കല )

കഴലില്‍ ചങ്ങലച്ചാര്‍ത്തുകള്‍ ചിരിച്ചാര്‍ക്കുന്നു
ഉടലിലേതോ കിനാവള്ളികള്‍ പിണഞ്ഞാടുന്നു
പിറകില്‍ പിന്‍വിളിപോല്‍ ഒരു കിളി പാടുന്നു
(അമ്പിളിക്കല )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts