നീലക്കടമ്പുകൾ പിന്നെയും പൂത്തല്ലൊ
ദശപുഷ്പങ്ങൾ
Neelakadambukal pinneyum poothallo (Dasha Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:10.
 

കൃഷ്ണാ നിൻ നിറം
കൃഷ്ണക്രാന്തി തൻ സ്നിഗ്ദ്ധശ്യാമം
കൃഷ്ണാ ഞാനാ വർണ്ണത്തെ എത്ര മേൽ സ്നേഹിക്കുന്നു
നീ വിടരും നീലാകാശമായ്
അലിയുന്നു നീരദങ്ങളായ്
വിടരുന്നു നീരജങ്ങളായ്
നീ നൃത്തമാടുന്നു പൊൻമുളം പീലികളായ്
നീരാഴിയായ്
നീയപരതയായ് പടരുന്നു

നീലക്കടമ്പുകൾ പിന്നെയും പൂത്തല്ലോ
നീയിങ്ങു വന്നീലല്ലോ കണ്ണാ (2)
കോലക്കുഴൽ കൊണ്ടീ ലോകം ഭരിക്കുന്ന
കോടക്കാർവർണ്ണനും നീ
(നീലക്കടമ്പുകൾ ...)

പീലിപ്പൂമുടിയും നിന്റെ
കോലത്തൊടുകുറിയും (2)
വനമാലകളിളകും മാറിടവും
ഒന്നു കാണുവതെന്നിനി ഞാൻ
കൈവള കാൽത്തള കിലുകിലെ പാടുന്ന താളത്തിലാടിവരൂ
(നീലക്കടമ്പുകൾ ...)

ആലിലത്തിരുവയറും
ഭംഗിയോലുമരമണിയും (2)
കനകാംബരം ചാർത്തിയ പൂവുടലും
കണി കാണുവതെന്നിനി ഞാൻ
കാളിയമർദ്ദനം ആടുവാൻ മനസ്സിന്റെ കാളിന്ദി തന്നിൽ വരൂ
(നീലക്കടമ്പുകൾ ...)








 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts