തെങ്ങിളനീര്‍ ഏലേലം
ദശപുഷ്പങ്ങൾ
Thengilaneer elelam (Dasha Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.
 

തെങ്ങിളനീർ ഏലേലം തേനിള നീർ ഏലേലം
തെങ്ങിളനീർ തേനിള നീർ
ഏലേലം ഏലേലം
(തെങ്ങിളനീർ..)

ഓ..ഓ..ഓ..ഓ...
തെങ്ങിളനീർ തേനിള നീർ
പൊൻ കുടങ്ങളേന്തി
മംഗലശ്രീ മതിലകത്ത് തൊഴുതു നിൽക്കുന്നോരേ
തൊഴുതു നിൽക്കുന്നോരേ
കല്പതരു നിരകളാകും കണ്മണിമാരേ
സുന്ദരിമാരേ സുമംഗലിമാരേ
സുമംഗലിമാരേ
(തെങ്ങിളനീർ..)

ഓ..ഓ..ഓ...ഓ..ഓ..
കുലകുലയായ് പൊന്നരളി പൂക്കൾ വിടർത്തും
ഇളവെയിലിൻ തളികയുമായ്
പുലരിയെത്തുമ്പോൾ
പുലരിയെത്തുമ്പോൾ
തങ്കമാല തളിരുമാല താമരമാല
കുങ്കുമപ്പൂമാല നിങ്ങൾക്കാരു തന്നൂ
ആരു തന്നൂ

പൊന്നു പൂത്തു പൊന്നു പൂത്തു
പൊന്നിലഞ്ഞി പൂത്തു
കുഞ്ഞു കുഞ്ഞു പൂക്കളായി വന്നു പൊന്നണിഞ്ഞു
ചെത്തി ചേമന്തി മുക്കുറ്റി പൂത്തുമ്പ
തൃത്താവും പൂവിട്ട തിരുമുറ്റം വാഴ്ക (2)
തിരുമുറ്റം തൃക്കോവിൽ തിരുമുറ്റം വാഴ്ക
തിരുവോണനിലാവോലും തിരുമുറ്റം വാഴ്ക
തിരുമുറ്റം വാഴ്ക തിരുമുറ്റം വാഴ്ക
തിരുമുറ്റം വാഴ്ക തിരുമുറ്റം വാഴ്ക
തിരുമുറ്റം വാഴ്ക തിരുമുറ്റം വാഴ്ക
തിരുമുറ്റം വാഴ്ക തിരുമുറ്റം വാഴ്ക





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts