ശബരീശൈലം
പൂങ്കാവനം
Sabareesailam (Poonkaavanam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:07.

സുപ്രഭാതം ...സുപ്രഭാതം ...
ശബരിഗിരീശ്വര സുപ്രഭാതം ...

ശബരീശൈലം പ്രഭാതമുരുവിടും
പ്രണവം കേള്‍ക്കെ ഉണരുകയായ്‌
ശബരീശൈലം പ്രഭാതമുരുവിടും
പ്രണവം കേള്‍ക്കെ ഉണരുകയായ്‌
ഉയരെ മേഘമാം ശംഖില്‍ നിന്നൊഴുകും
ഉദഗത്തില്‍ കൈകാല്‍ കഴുകുകയായ്
(ശബരീശൈലം )

നിദ്ര വെടിഞ്ഞൊരു മനസ്സും വപുസ്സും
രുദ്രാക്ഷമണിയും പുലര്‍കാലം
നിദ്ര വെടിഞ്ഞൊരു മനസ്സും വപുസ്സും
രുദ്രാക്ഷമണിയും പുലര്‍കാലം
മുദ്ര നിറച്ചെത്തും ലക്ഷങ്ങള്‍ ചൊല്ലുന്നു
ശബരിഗിരീശന്റെ തിരുനാമം
സുപ്രഭാതം ...സുപ്രഭാതം ...
ശബരിഗിരീശ്വര സുപ്രഭാതം
(ശബരീശൈലം )

പമ്പയില്‍ മുങ്ങി കര്‍മ്മങ്ങള്‍ ഉയിരേകും
പാപങ്ങള്‍ കഴുകിയ ഉഷകാലം
പമ്പയില്‍ മുങ്ങി കര്‍മ്മങ്ങള്‍ ഉയിരേകും
പാപങ്ങള്‍ കഴുകിയ ഉഷകാലം
നിന്‍ സ്നേഹകിരണത്തില്‍ ഭൌതിക ദുഃഖമാം
ജലബിന്ദു അലിഞ്ഞൊരു ശുഭാനേരം
സുപ്രഭാതം ...സുപ്രഭാതം ...
ശബരിഗിരീശ്വര സുപ്രഭാതം
(ശബരീശൈലം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts