മണിവിളക്കുകൾ
പുണ്യജ്യോതി
Manivilakkukal (Punya Jyothi)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജി ദേവരാജന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജേഷ് ഗോപാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:14.

മണി വിളക്കുകൾ പവിഴം ചൊരിയും മന്ദിരത്തിൽ
സ്വർണ്ണ മണികൾ മന്ത്രമുരുവിടും നിൻ അമ്പലത്തിൽ (2)
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
(മണിവിളക്കുകൾ...)

ദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽ ആ..ആ..ആ
ദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽ
നന്മകളും പാറി വരും കിളികൾ പോലെ
ദേവാ ദേവാ ശ്രീ മണികണ്ഠാ
(മണിവിളക്കുകൾ...)

സകലലോക സമ്മതനേ ദേവനാഥനേ ആ..ആ.ആ
സകലലോക സമ്മതനേ ദേവനാഥനേ
ഓംകാര പൊരുളോനെ ഹരിഹര സുതനേ
കനിയൂ കനിയൂ എന്നിൽ കനിയൂ
(മണിവിളക്കുകൾ...)

നിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നു ആ..ആ.ആ
നിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നു
നിന്നരുളിൻ മണമിവിടെ പറന്നുയരുന്നു
കനിവേ നിറവേ ധർമ്മശാസ്താവേ
(മണിവിളക്കുകൾ...)

ജാതിയില്ല മതവുമില്ല നിൻ സവിധത്തിൽ ആ...ആ..ആ
ജാതിയില്ല മതവുമില്ല നിൻ സവിധത്തിൽ
ഭക്തർക്കെല്ലാം ഒരേ ചിന്ത അയ്യപ്പ ശരണം
ശരണം ശരണം സ്വാമി ശരണം
(മണിവിളക്കുകൾ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts