മാമലയുടെ
ദക്ഷിണ
Mamalayude (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍ശ്രീനിവാസ്
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:30:15.
 മാമലയുടെ പൊന്നമ്പലനടയിൽ കാണാനായ്
കെട്ടുംകെട്ടി വഴികൾതാണ്ടി ഞങ്ങൾ വരുന്നയ്യാ
അസുലഭ,ദർശന,നിർവൃതി,യടിയനു, നൽകൂ
അനുദിന,മനുപദ ,മുയിരിനു, ശുഭഗതി,യേകൂ
ശിവസുതനേ, ഗുണനിധിയേ, കാത്തരുളൂ

നാൽപ്പത്തൊന്നു വ്രതംനോറ്റും - മണി -
കണ്ഠാ നിന്നെ ധ്യാനിച്ചും -ശര-
ണാഗതരായ് ശുഭ-
മാനസരായ് - തവ -
കീർത്തനം പാടി
എരുമേലിപ്പേട്ട ഉശിരോടെ തുള്ളി
അഴുതാ,നദിയിൽ സ്നാനംചെയ്യുന്നു

കറുപ്പുടുത്തൊരു മലകേറി, കരി-
കടുവാ,പുലികൾ കാണാതെ; കുളിർ-
പമ്പയിലെ തെളി-
നീരാടി
ഗണനാഥനെ തൊഴുതും
നീലീ മലയേറി പൊന്നുംപടി കേറി
നടയിൽ, വരുമീ എന്നിൽ കനിയേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts