ഹരിഹര സുതനാം
ദക്ഷിണ
Harihara Suthanaam (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:23:09.
ഹരിഹരസുതനാണ് സ്വാമി - എന്‍റെ
അകമലരിതളാണ് സ്വാമി
ശരിയുടെ വഴിയാണ് സ്വാമി
പ്രിയതരമൊഴിയാണ് സ്വാമി

കലിയുഗപ്പെരുമാള് സ്വാമി - കൊടും-
ശനിയുടെ ഹരനാണ് സ്വാമി
ജ്വലിക്കുന്ന രവിയാണ് സ്വാമി - സ്നേഹം-
ചൊരിയുന്ന വിധുവാണ് സ്വാമി
ഉടലിനു ബലമാണ്‌ സ്വാമി - എന്‍റെ-
ഉയിരിനുമുയിരാണ് സ്വാമി

അനുഗ്രഹപ്പിറയാണ് സ്വാമി - വെറും-
മനുജനു വരമാണ് സ്വാമി
സമതതന്‍പൊരുളാണ് സ്വാമി - ദുഷ്ട-
വിധിയുടെ എതിരാണ് സ്വാമി
പതിരില്ലാവിളയാണ് സ്വാമി - എന്‍റെ
അതിരില്ലാസുഖമാണ് സ്വാമി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts