മാലാഖവൃന്ദം
സ്നേഹ ധാര
Maalaakhavrindam (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2014 13:15:19.
മാലാഖവൃന്ദം നിരന്നു
വാനിൽ മാധുര്യഗീതം പൊഴിഞ്ഞു
മാലോകരാമോദമാർന്നീ
പാരിൽ ആ ഗാനം ഏറ്റേറ്റുപാടി (മാലാഖ)
അത്യുന്നതത്തിൽ മഹത്വം
സർവശക്തനാമീശന്നു സ്തോത്രം
സന്മനസ്സുള്ളവർക്കെല്ലാം ഭൂവിൽ
സന്തതശാന്തി കൈവന്നു

ദൈവകുമാരൻ പിറന്നു
മർത്യരൂപം ധരിച്ചേകജാതൻ (ദൈവ)
ആത്മാഭിഷിക്തൻ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു (2) (മാലാഖ)

ഉണരൂ ജനാവലിയൊന്നായ്
വേഗമണയൂ മഹേശനെ വാഴ്ത്താൻ (ഉണരൂ)
തിരുമുമ്പിലെല്ലാം അണയ്ക്കാം
തന്റെ തിരുനാമമെന്നും പുകഴ്ത്താം (2) (മാലാഖ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts