വചനം തിരുവചനം
സ്നേഹ ധാര
Vachanam Thiruvachanam (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:52:18.

വചനം തിരുവചനം ദൈവവചനം നിത്യവചനം
ജീവദായക വചനം സൃഷ്ടി ചെയ്തൊരു വചനം
(വചനം തിരുവചനം..)

ആദിയിൽ വചനമുണ്ടായിരുന്നു
ആ വചനം ദൈവമായിരുന്നു (2)
വചനം വഴിയായ് തന്നെ സമസ്തവും
മൂവുലകത്തിലുമുണ്ടായി (2)
(വചനം തിരുവചനം..)

വചനം മാംസമെടുത്തുലകിൽ
ഭൂവാസികളൊത്തു വസിച്ചലിവിൽ (2)
അവനെ കൈക്കൊണ്ടവരെല്ലാരും
ദൈവികസുതരായ് തീർന്നു (2)
(വചനം തിരുവചനം..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts