കുരിശ്ശിലന്നൊരു നാൾ
സ്നേഹ ധാര
Kurishilannoru Naal (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:55:59.

കുരിശ്ശിലന്നൊരു നാൾ കൈകൾ വിരിച്ച്
വരികയെന്നരികേ നീ വിളിച്ചു
മധുരമാം നിൻ സ്വരം കേൾക്കാതെ ഞാനഹോ
മഹിതരും സന്തോഷം തേടിയലഞ്ഞു
(കുരിശ്ശിലന്നൊരു നാൾ…)

മനുജനോടളവറ്റ സ്നേഹം നിറഞ്ഞു
അരുളി നീ ഞാനിതാ ദാഹിക്കുന്നു (2)
തിരുമൊഴി കേൾക്കാതെ എൻ വഴി പോയി ഞാൻ
ബധിരനായ് അന്ധനായ് അകലെ അലഞ്ഞു
(കുരിശ്ശിലന്നൊരു നാൾ…)

പതിതനായ് പാപത്തിൻ നീർക്കയത്തിൽ ഞാൻ
മരണത്തിൻ ഭീതിയാൽ തളർന്നു പോയ് (2)
കരുണയോടെനിക്കായി മരണം വരിച്ചു നീ
തരുവതിനെനിക്കൊരു ശാശ്വതജീവൻ
(കുരിശ്ശിലന്നൊരു നാൾ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts