യേശുവിന്‍ രക്ഷനല്‍കും
സ്നേഹ ധാര
Yesuvin Rakshanalkum (Sneha Dhara)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകെ കെ ആന്റണി
ഗാനരചനഫാദർ ജോസഫ് മനക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: September 26 2017 05:54:10.

യേശുവിൻ രക്ഷ നൽകും നാമമേ
പാരിൻ ആശയായ് തീർന്ന നാമമേ
യേശുവിൻ ഇമ്പമാർന്ന നാമമേ
ദൈവം രക്ഷയായ് തന്ന നാമമേ
(യേശുവിൻ രക്ഷ നൽകും..)

വാനിടം കീഴിലില്ല വേറൊരു നാമം
മാനവൻ രക്ഷ നേടുവാൻ (2)
പാരിലെ നാമമെല്ലാം വെന്നിടും
നാമം പാവനം യേശുനാമമേ
(യേശുവിൻ രക്ഷ നൽകും..)

ക്രൂശതിൽ മൃത്യുവിൻ ഓളം താണതിനാലേ
ഉന്നതിയാർന്ന നാമമേ (2)
സാദരം മൂന്നുലോകമൊന്നു പോൽ
വാഴ്ത്തിപ്പാടിടും യേശുനാമമേ
(യേശുവിൻ രക്ഷ നൽകും..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts