മധുമാസ മഴയെന്നിൽ
മധുമാസ മഴ
Madhumaasa Mazhayennil (Madhumaasa Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംവിജയ് ചമ്പത്ത്
ഗാനരചനരാജീവ് നായർ പല്ലശ്ശന
ഗായകര്‍ശരത്
രാഗംചലനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2023 10:27:13.

ആ ആ ആ ആ ആ……

മധുമാസമഴയെന്നിൽ ലയരാഗം പെയ്തിറങ്ങി (2)
മാനസമണിവീണയിലെൻവിരൽ ശ്രുതിമീട്ടുമ്പോൾ
മഴമേഘവൃന്ദങ്ങൾ മനസ്സിന്റെ വെൺചെപ്പിൽ
പൊഴിക്കും ശുഭതല സുരഭില മൃദുമന്ത്ര ജലനാദം
ആ ആ ആ ആ……
(മധുമാസമഴയെന്നിൽ ലയരാഗം പെയ്തിറങ്ങി)

പുലർമഞ്ഞിൻമാധുര്യം അലിവോടലിഞ്ഞപ്പോൾ
തംബുരുതന്ത്രിയിലെൻ വിരൽതൊട്ടു (2)
ഈറൻകാർമേഘമൊരു പാലാഴിയായെന്നിൽ
സ്വരലയനാദവും ശ്രുതിപദരാഗവും അനഘസംഗീതത്തിലലിയുമൊരീ
ഗാന്ധർവ്വ സോപാനം പാടുമോ
(മധുമാസമഴയെന്നിൽ ലയരാഗം പെയ്തിറങ്ങി)
ആ ആ ആ ആ ആ……

കുളിർതെന്നൽ മൂളുന്ന സ്വരരാഗ ഭാവങ്ങൾ
എന്നന്തരംഗത്തിൽ വിടരുമ്പോൾ (2)
വാർമഴവിൽമായാത്ത വെൺമയൂഖമൊന്നെന്നിൽ
ലയതരഗീതവും ശ്രവ്യസുധതാളവും അനർഗ്ഗളസ്വരങ്ങളായൊഴുകുമൊരീ
ഇന്ദ്രീയ സംഗീതം കേൾക്കുമോ
(മധുമാസമഴയെന്നിൽ ലയരാഗം പെയ്തിറങ്ങി)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts