ശരണം വിളി
എല്ലാം സ്വാമി
Saranam Vili (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:23:43.

ശരണം വിളിയുയരും മലയിൽ
ശരണാർത്ഥികളണയും മലയിൽ
മകരക്കുളിർ പെയ്യുമുഷസ്സിൽ
മഞ്ഞലകൾ മുങ്ങിക്കേറി
മണികണ്ഠസ്വാമീ
മണികണ്ഠസ്വാമീ ഞങ്ങൾ
വരുന്നുച്ചിയിലിക്കെട്ടും പേറി
പൊന്നമ്പല നടയിൽ വരുന്നേ
പൊന്നമ്പല നടയിൽ വരുന്നേ
(ശരണം വിളി…)

നന്ദനപ്പൂങ്കാവുണ്ടേ വെൺതിങ്കളിറങ്ങും മുടിയുണ്ടേ
സ്വര പമ്പാജതിയുണ്ടേ സുര വൃന്ദാരതിയുണ്ടേ
മഞ്ചാംബയെഴുന്നള്ളീടും ശബരീ പീഠവുമുണ്ടേ
വ്രതവും നോറ്റു മുദ്ര ധരിച്ചു കറുപ്പുടുത്തിരുമുടിയുമെടുത്തി-
ട്ടയ്യനെക്കാണാനായിവരുന്നോർക്കഭയം നൽകും സന്നിധിയുണ്ടേ
ശരണം ശരണമയ്യപ്പാ
സ്വാമിശരണം അയ്യപ്പാ
(ശരണം വിളി…)

ജ്യോതിപൂക്കും കുന്നുണ്ടേ പൊൻതാരമുദിക്കും വിണ്ണുണ്ടേ
കരി മേയും കാടുണ്ടേ കൽക്കണ്ടക്കനിയുണ്ടേ
കല്യാണരൂപൻ വാഴും പൊന്നമ്പലമേടുണ്ടേ
കല്ലും മുള്ളും കാടും മേടും കുണ്ടും കുഴിയും കടന്നു സ്വാമീ
ദർശനസുകൃതം തേടും മാനവനാശ്രയമരുളാൻ അയ്യനുമുണ്ടേ
ശരണം ശരണമയ്യപ്പാ
സ്വാമിശരണം അയ്യപ്പാ
(ശരണം വിളി…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts