ശബരിമല വാഴും
എല്ലാം സ്വാമി
Sabarimala Vaazhum (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:30:05.

അയ്യപ്പ ശരണം അയ്യപ്പ ശരണം
അഖിലാണ്ഡമണ്ഡലാധീശം പ്രണാം
സൗഭാഗ്യതാരം സത്യസ്വരൂപം
ശ്രീശൈല വാസം മനസാ സ്മരാമി

ശബരിമല വാഴും അയ്യപ്പപാദം
അകമഴിഞ്ഞോർത്താൽ ആ വഴി നിനച്ചാൽ
വേണമോ ഭൂവിൽ പാപ നാശാർത്ഥം
ശിവപൂജ വേറേ ഹരിപൂജ വേറേ
(ശബരിമല..)

മണ്ണിലിതുപോലിതരമെങ്ങു കാന്താരം
കണ്ണുകളിലുണ്മയുണർവാർന്ന തിരിനാളം
എണ്ണുകിലൊടുങ്ങീടുവതില്ല പുരുഷാരം
വിണ്ണവരുമെത്തിയടിവീഴുമണിപീഠം
അയ്യപ്പപാദം അനവദ്യപാദം
സുരഭിലാരാമം സുരസന്നിധാനം
(ശബരിമല..)

മോഹഭയലോഭമദതാപദുര രോഗം
കാമവിനയാധിമരണാദിദുരിതോഘം
പൊൻപടി കടക്കുകിലൊടുങ്ങി വടിവാർക്കും
പൊന്മലയമർന്നമരുമയ്യനരുളീടും
ആ ശരണമന്ത്രം അദ്വൈതമന്ത്രം
അശരണാധാരം ആനന്ദസാരം
(ശബരിമല..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts