പാദസരത്തിന്റെ
ആറ്റുകാല്‍ അമ്മ
Paadasarathinte (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംവാചസ്പതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2024 14:18:09.
പാദസരത്തിന്റെ മന്ത്രസ്വനം
കേട്ടുണരും ദേവീ സുപ്രഭാതം
ആറ്റുകാലമ്മേ നിന്‍ സദ്‌ പ്രസാദം
ചാര്‍ത്തുന്ന വിണ്‍ചക്രം ശോണാര്‍ദ്രം
ശരണം അംബികേ നീ മാത്രം...

നിന്‍ കടക്കണ്ണിന്‍റെ തേരോട്ടം
ഈ വിശ്വചലനത്തിന്‍ ആധാരം
നിന്‍ സുസ്മിതാഭതന്‍ തിരനോട്ടം
ഈ ചക്രവാളത്തിന്‍ തൂവെളിച്ചം
ആറ്റുകാലമ്മേ നീ സാരാർത്ഥം

നിന്‍ ചരണം തേടും ശരണാർത്ഥ
ഭക്തര്‍ക്ക് വിശ്വാസ ശുഭ കേന്ദ്രം
ശക്തി സ്വരൂപിണീ നീയാത്മ
ദേഹികള്‍ക്കാനന്ദ ദാനേശം
ആറ്റുകാലമ്മേ നീ അമരേശം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts