തെയ് തെയ് പൊങ്കാല
ആറ്റുകാല്‍ അമ്മ
They They Ponkala (Aattukal Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍മിന്‍മിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2024 14:12:59.
തെയ്യ് തെയ്യ് തെയ്യ് തെയ്യ് തെയ്യ് പൊങ്കാലാ
പൊങ്കാലാ... പൊങ്കാലാ ....പൊങ്കാലാ ....
ആറ്റുനോറ്റു നൊയമ്പേറ്റ പൊങ്കാലാ..
എന്റെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലാ...
എന്റെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലാ...

മണ്‍കലത്തില്‍ മണികലത്തില്‍ തെളി നീര്...
അഗസ്ത്യകൂട പര്‍വ്വതത്തിന്‍ ഉറനീര്...
പുന്നെല്ലിന്‍ പച്ചരിയും ശര്‍ക്കരയും....
ചേര്‍ത്തൊരുക്കിയിട്ടു ഞാന്‍ പൊങ്കാലാ...

മണ്ണടുപ്പില്‍ തുമ്പോലയ്ക്കാവാഹിച്ച്...
അഗ്നിദേവന്‍ ഇവിടെത്തില്‍ വന്നുദിച്ച്...
കുമിളയിട്ട് പൊങ്കാല തിള തിളച്ച്...
നേദ്യത്തിന് കുംഭചാര്‍ത്ത് പൊലി പൊലിച്ച്...

വായ്‌ക്കുരവ മേളത്തില്‍ ധ്വനിയുതിര്‍ത്ത്...
കര്‍പ്പൂര താലത്താല്‍ ആരതി വെച്ച്...
തൃപ്പാദ അര്‍ച്ചനാദി പൂ തളിച്ച്...
നിന്‍റെ സാരപ്രസാദമേറ്റകം പൊലിച്ച്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts