മധുസാഗര
രസിക പ്രിയ 1
Madu sagara (Rasika Priya (Vol I))
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവൈക്കം പി കെ സുന്ദരേശൻ
ഗാനരചനവൈക്കം പി കെ സുന്ദരേശൻ
ഗായകര്‍കെ ജെ യേശുദാസ് ,സുനന്ദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2019 17:01:51.
മധുസാഗര സംഗമമായി മദഘോഷ മഹോത്സവമായി
മനസ്സാം സരസ്സിൽ വിരിയുന്നു മകരന്ദഹൃദന്ത വസന്തം
മധുസാഗര സംഗമമായി മദഘോഷ മഹോത്സവമായി
മനസ്സാം സരസ്സിൽ വിരിയുന്നു മകരന്ദഹൃദന്ത വസന്തം ...

രാഗമാലികകൾ പാടിയൊഴുകുന്നു അലസമാലസ്യം പൂഞ്ചോല
വർണ്ണനാതീതം വർണ്ണശബളമായ് കണ്ണെഴുതുന്നു പൂമേട
രാഗമാലികകൾ പാടിയൊഴുകുന്നു അലസമാലസ്യം പൂഞ്ചോല
വർണ്ണനാതീതം വർണ്ണശബളമായ് കണ്ണെഴുതുന്നു പൂമേട
നിറപറ താലപ്പൊലിയുമൊരുക്കി തിരുവാഭരണം ചാർത്തിയൊരുങ്ങി
മംഗല്യത്തിരുനാളിൻ രാവിൽ മണിയറപൂകും അമ്പിളിയിന്നൊരു
മോഹിനിയായല്ലോ...
മധുസാഗര സംഗമമായി മദഘോഷ മഹോത്സവമായി
മനസ്സാം സരസ്സിൽ വിരിയുന്നു മകരന്ദഹൃദന്തവസന്തം

ഞാനുമെൻ സഖിയും പാടിയുണരുന്നു പ്രേമസാഫല്യതീരത്തിൽ
അലയടിക്കുന്നു പൂമിഴിക്കോണിൽ സ്നിഗ്ദ്ധസൗന്ദര്യ ഛായകൾ
ഞാനുമെൻ സഖിയും പാടിയുണരുന്നു പ്രേമസാഫല്യതീരത്തിൽ
അലയടിക്കുന്നു പൂമിഴിക്കോണിൽ സ്നിഗ്ദ്ധസൗന്ദര്യ ഛായകൾ
പൊൻകതിർ നീട്ടി പുലരികൾ വന്നു സംക്രമസന്ധ്യകൾ മാഞ്ഞുകഴിഞ്ഞു
മാധവമാസ സുഗന്ധം പൂശി ജീവിതവാടിയിൽ പൂത്തുവിടർന്നൂ ആശാകുസുമങ്ങൾ
മധുസാഗര സംഗമമായി മദഘോഷ മഹോത്സവമായി
മനസ്സാം സരസ്സിൽ വിരിയുന്നു മകരന്ദഹൃദന്ത വസന്തം
മധുസാഗര സംഗമമായി മദഘോഷ മഹോത്സവമായി
മനസ്സാം സരസ്സിൽ വിരിയുന്നു മകരന്ദഹൃദന്ത വസന്തം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts