ശാരികേ ശാരികേ
പടിപൂജ
Saarike Saarike (Padipooja)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2021 09:37:12.
ശാരികേ ശാരികേ പാടുക പാടുക
ശ്രീ ശബരീശന്റെ ഗാനം
എത്ര കേട്ടാലും മതിയെന്നു തോന്നാത്ത
നിത്യ പവിത്രമാം ഗാനം

എന്നെന്നും അയ്യനെ കണി കണ്ടുണരുന്ന
സന്നിധാനത്തിന്റെ ഗാനം
ആലംബം മറ്റോരില്‍ കാരുണ്യം തൂവുന്ന
ആനന്ദ ചിത്തന്റെ ഗാനം
എന്നെന്നും വാവരോടൊപ്പം കഴിയുന്ന
പുണ്യ തിടമ്പിന്റെ ഗാനം
പാടുക പാടുക ശാരിക പൈതലേ
പാവനമാം ഭക്തിഗാനം

നിത്യവും സ്വാമിയെ പൂവിട്ടു പൂജിക്കും
ശക്തിതന്‍ ജീവന ഗാനം
കാത്തിരിക്കുന്നൊരു ദേവിതന്‍ ഗദ്ഗദം
മുറ്റിത്തുടിക്കുന്ന ഗാനം
ഗംഗ പോലെ പരിശുദ്ധി വഴിയുന്ന
പമ്പതന്‍ ചുണ്ടിലെ ഗാനം
പാടുക പാടുക ശാരിക പൈതലേ
പാവനമാം ഭക്തിഗാനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts