മണ്ഡലക്കാലമായി
ഇന്ദ്രനീലം
Mandalakkaalamaay (Indraneelam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:22.
മണ്ഡലക്കാ‍ലമായ് മാനസമാകെ നീ
നിര്‍മ്മലമാക്കുകെന്‍ കുഞ്ഞേ
വിണ്ടലമാകെ നീ പാടീ‍ടുക
മണികണ്ഠന്‍റെ മഹിമകള്‍ കുഞ്ഞേ
(മണ്ഡല...)

ആഗ്രഹനിഗ്രഹന്‍ അയ്യപ്പസ്വാമിയെ
അകതാരിലേറ്റണം കുഞ്ഞേ
ആഗമസാരങ്ങളെല്ലാം അറിഞ്ഞിടാന്‍
അരയാല് തൊഴുതു വലംവച്ചു വന്നു നീ
പുനര്‍ജ്ജനി തേടുക കുഞ്ഞേ
(മണ്ഡല...)

ആഴിയിലെരിയുന്ന നാളികേരങ്ങളായ്
മോഹത്തെ തീര്‍ക്കുക കുഞ്ഞേ
ഊഴിയിലെന്നും അജയ്യനായ് മാറിടാന്‍
അഴുതയും പമ്പയും മനസ്സിലൂടൊഴുക്കി നീ
അയ്യനായ് വളരുക കുഞ്ഞേ
(മണ്ഡല...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts