എത്ര സുഗന്ധമെന്‍
തിരുവോണ പാട്ട്
Ethra Sugandhamen (Thiruvona Paattu)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 03:56:41.

എത്ര സുഗന്ധമെന്‍ അങ്കണത്തില്‍
എന്‍ പൂക്കാമുല്ലയും പൂവണിഞ്ഞോ
കവര്‍ന്നും നുകര്‍ന്നും വരുന്ന തെന്നല്‍
കനിവാര്‍ന്നെന്‍ മുറ്റത്തും മുടിയഴിച്ചോ
അല്ലെങ്കില്‍... ഓമന വന്നതാണോ..

കഥയുള്ള കൊലുസ്സുകള്‍ അഴിച്ചുവെച്ചോ
നിന്റെ ചിരിയുടെ വളകള്‍ നീ ഊരിവെച്ചോ
ഇരവിലും ചിലയ്ക്കുന്ന കിലുക്കാംപെട്ടി
നിന്റെ കളിവാക്കാം കിളിയെയും അടച്ചുവെച്ചോ

തരിയ്ക്കും തരിമണല്‍ മറച്ചതില്ല
നിന്റെ കഴലിണയെഴുതിയ പുതുകവിത
ഒളിക്കാതെ ഒളിക്കുന്നോരനുരാഗമേ
നിന്റെ സ്മൃതിപോലും കണ്‍കെട്ടന്നറിയുന്നു ഞാന്‍ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts