നാടുകാണി ചുരം [F]
ആവണിപ്പൊന്‍പുലരി
Naadukaani churam [F] (Aavani Ponpulari)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനആർ കെ ദാസ്
ഗായകര്‍സംഗീത സജിത്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:37.

നാടുകാണിച്ചുരം കേറി വന്ന കാറ്റേ
നാടോടിപ്പാട്ടിന്റെ ശീലു മൂള്
നല്ലോണം പിറക്കുമ്പോൾ നാലുകെട്ടിന്നുൾത്തളത്തിൽ
എല്ലാരും പാടണ പാട്ടു പാട്`
നീ പഴയോണപ്പാട്ടിനി ഒന്നു മൂള്
(നാടുകാണിച്ചുരം..)

നാലു കോലായില് കതിർമണിക്കുലയുണ്ടോ
അരിമണിക്കൈപ്പാട് പതിഞ്ഞിട്ടുണ്ടോ (2)
താളിയോലക്കെട്ടു വയ്ക്കും നിലവറപ്പടിമേലേ
നിലവിളക്കിപ്പൊഴും എരിയണുണ്ടോ
മച്ചിൽ ഭഗവതി ശ്രീയോടെ വാഴണുണ്ടോ
(നാടുകാണിച്ചുരം..)

കിഴക്കിനിക്കോലായിൽ ആട്ടു കട്ടിലാടണുണ്ടോ
കാരണവർ അതിലെങ്ങാൻ മയങ്ങണുണ്ടോ (2)
പടിഞ്ഞാറ്റിൻ മോളില് മണ്ണുരുള കൊണ്ടു തീർത്ത
നാരായണക്കിളിക്കൂടൊനുണ്ടോ
കൂട്ടിൽ കിളിക്കുഞ്ഞിൻ മൊഴിക്കൊഞ്ചൽ കേൾക്കണുണ്ടോ
(നാടുകാണിച്ചുരം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts