മാമയില്‍പ്പീലി
കൃഷ്ണഗാഥ (നവനീതം)
Mamayilpeeli (Krishnagatha(Navaneetham))
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2018 16:00:18.
മാമയില്‍പീലി കണികാണേണം
മഞ്ഞപ്പട്ടുടയാട കണികാണേണം
ഒടകുഴല്‍നാദ പഞ്ചാമൃതം
ചൊരിയുമാമലര്‍ ചൊടിയിലായിരം
സ്വരലയങ്ങളാകാന്‍ കനിയണം

ചിത്തത്തിലെന്നും നീ നൃത്തമാടും നേരം
മറ്റെന്തു കേളികള്‍ വേണം...
കര്‍ണ്ണങ്ങളില്‍ നിന്‍റെ ഗാനങ്ങളല്ലാതെ
കണ്ണാ മുകില്‍ വര്‍ണ്ണാ വേറെന്തു വേണം
അടിയനേകാന്തഭജനമല്ലാതെ
അവനിയില്‍ മറ്റൊരനുഭവം വേണ്ട
അതിനിനിയൊരുവരമരുളുവാന്‍ ഭവല്‍-
ഭക്തദാസരിവര്‍ ഒത്തിടേണമേ...

സിദ്ധര്‍ക്കു നിന്‍ നാമം മുക്തിമന്ത്രം പോലെ
ഭക്തര്‍ക്ക്‌ പായസം പോലെ...
പൂജയ്ക്കൊരുങ്ങുന്ന പൂപോലെ നിന്‍ മുന്നില്‍
നേദിച്ചതാണെന്‍റെ മാനസം കണ്ണാ
അതിശയം നിന്‍റെ അമരമാം ജീവ-
ചരിതവും കര്‍മ്മകഥകളോരോന്നും
അവയിലൊരണുസമം അറിവെഴുന്നവൻ
അജ്ഞനെങ്കിലും വിജ്ഞനായ്‌വരും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts