നീലമേഘവർണ്ണ കണ്ണാ
കൃഷ്ണഗാഥ (നവനീതം)
Neela Megha Varnna Kanna (Krishnagatha(Navaneetham))
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2018 08:49:31.
നീലമേഘവര്‍ണ്ണാ കണ്ണാ
നിന്‍റെ മുന്നിലെന്നും
കൂപ്പുകൈകളോടെ നില്‍ക്കും
നാളമാണ് ഞങ്ങള്‍ തീ നാളമാണ് ഞങ്ങള്‍
(നീലമേഘവര്‍ണ്ണാ )

എണ്ണവറ്റിയെന്നാല്‍ കണ്ണനുണ്ട്‌ മുന്നില്‍ (2)
നീറിടുന്നു ജീവനെന്നാല്‍ ചരെയുണ്ട് ദേവന്‍ (2)
ചാരിതാര്‍ത്ഥ്യം നേടുവാനായി വേറെയെന്തു വേണം കണ്ണാ
കൈവണങ്ങീടുന്നോരെ കൈവിടാത്ത നാഥാ
(നീലമേഘവര്‍ണ്ണാ കണ്ണാ )

സങ്കടങ്ങളെല്ലാം സന്നിധാനം തന്നില്‍ (2)
കാഴ്ചവച്ചു കുമ്പിടുന്നു കാത്തിടേണം ദേവാ (2)
കാനനത്തില്‍ അങ്ങ് പോറ്റും കാലിയയിട്ടായാല്‍ പോലും
നിന്‍ കടാക്ഷമേറ്റീടില്‍ നിത്യമോക്ഷമല്ലോ
(നീലമേഘവര്‍ണ്ണാ കണ്ണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts