ചരടുമുറിഞ്ഞൊരു പട്ടം
അലകൾക്ക്
Charadu murinjoru pattam (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനമോഹനകൃഷ്ണൻ
ഗായകര്‍ഷഹബാസ് അമൻ ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:41.


ചരടു മുറിഞ്ഞൊരു പട്ടം പോലെ
ചന്ദ്രിക വാനിൽ ദൂരെ
പകുതിയലിഞ്ഞൊരു മഞ്ഞിൻ തെരുവായ്
നീയും ഞാനും താഴെ
(ചരടു മുറിഞ്ഞൊരു....)

സ്വയമറിയാതെ മൂളിയതാരെ നേർത്തൊരു ഗസലിൻ വരികൾ
മൂളിയ ഗസലിൻ നെടുവീർപ്പുകളിൽ തിരിയുലയുന്നു താരം
കൊടികൾ കീറിപ്പോയൊരാ കാറ്റിനു വഴി തെളിയിക്കും നേരം
ആ ..ആ..ഉം...ഉം...
(ചരടു മുറിഞ്ഞൊരു....)


സന്ധ്യ പൊഴിഞ്ഞു മഞ്ഞു പൊഴിഞ്ഞു
കിളി തൻ കണ്ണു പൊഴിഞ്ഞു
പൊഴിയും നോവിൽ വരമായുന്നു കരളിൻ ഭൂപടരൂപം (സന്ധ്യ ..)
കനവും കനവും തുന്നിച്ചേർന്നൊരു
കാമന തൻ മേഘം
ആ ..ആ..ഉം...ഉം...
(ചരടു മുറിഞ്ഞൊരു....)


കണ്ണീരെല്ലാം ചിരിയായ് മാറും
ചിരികൾ മലരുകളാകും (2)
മലരിൻ സദിരിൽ ശലഭ വസന്തം
മധുരം പാടിയുണർത്തും
പുതിയ വിഭാതം പുതിയൊരു കാലം
തിരയുകയല്ലോ നമ്മൾ
ആ ..ആ..ഉം...ഉം...
(ചരടു മുറിഞ്ഞൊരു....)








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts