ആരും നിനച്ചില്ല
ഗസൽ പൂക്കൾ
Aarum ninachilla (Ghazalpookkal)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടി.സി.കെ.കാലിക്കറ്റ്
ഗാനരചനപി.എം.എ.സമദ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2020 08:38:34.
ആരും നിനച്ചില്ല ആരും കൊതിച്ചില്ല
ആരും നിനച്ചില്ല ആരും കൊതിച്ചില്ല
എന്നിട്ടും പൂവിരിഞ്ഞൂ
എവിടെയോ ഏതോ പൂ വിരിഞ്ഞൂ...
(ആരും നിനച്ചില്ല ...)

പാതി തുറന്നൊരെൻ ജാലകവാതിലിൻ
പാതിരാ തെന്നൽ കടന്നു വന്നൂ ..
ആ ....ആ ...ആ ...
പാതി തുറന്നൊരെൻ ജാലകവാതിലിൻ
പാതിരാ തെന്നൽ കടന്നു വന്നൂ ...
പേരറിയാത്തൊരു പൂവിന്റെ നൊമ്പരം
പേരറിയാത്തൊരു പൂവിന്റെ നൊമ്പരം
പരിമളമായ് പകർന്നു തന്നു
(ആരും നിനച്ചില്ല ... )

ആരും നനച്ചില്ല എങ്കിലും മോഹങ്ങൾ
ആരോരുമറിയാതെ പൂത്തു നിന്നൂ
ആ...അ ...അ ...അ ... ആ ...
ആരും നനച്ചില്ല എങ്കിലും മോഹങ്ങൾ
ആരോരുമറിയാതെ പൂത്തു നിന്നൂ
ആരും വരില്ലെന്ന് അറിഞ്ഞിട്ടു പിന്നെയും
ആരും വരില്ലെന്ന് അറിഞ്ഞിട്ടു പിന്നെയും
ആരെയോ കാതോർത്തു കാത്തിരുന്നു
(ആരും നിനച്ചില്ല ... )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts