കളമൊഴി
തപസ്യ
Kalamozhi (Thapasya)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജൈസൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:44.

ആ..ആ.ആ...
കളമൊഴി നിൻ ഗാനം
കാവ്യകലികകൾ ചൂടി
അതിലെഴും ശുഭരാഗം
പൂവിലുണരും പൊൻ പരാഗം
(കളമൊഴി...)

കിളി പാടും മലർമേടുകളിൽ
പ്രിയകൈരളി പാടുന്നു
ഇളനീരിൽ അമൃതം പേറും സഖി മാറത്താടുന്നു
തിരുമധുരം പൂവുകളിൽ
നറുമധു നിന്നാത്മാവിൽ
നിറതിങ്കളായുദിച്ചുയരുന്നു നീ കരളിൽ
ആ..ആ..ആ...
(കളമൊഴി..)

കഥയോതും തിരുനാവുകളിൽ
പ്രിയകൈരളി ആടുന്നു
കവിതേ നിൻ വയലേലകളിൽ
കതിർ തേടി പാടുന്നു
കുരവകളോ പൂവിളിയോ
കുരുവികളായ് പാറുന്നു
മഴമേഘമായ് കുളിർ ചൊരിയുന്നു നീ കരളിൽ
ആ..ആ..ആ...
(കളമൊഴി..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts