വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | തേജ് മെര്വിന് |
ഗാനരചന | മൻസൂർ അഹമ്മദ് |
ഗായകര്‍ | മഹാലക്ഷ്മി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:48.
തേങ്ങുന്നെന്നുള്ളം അറിയാതെ തേങ്ങുന്നു തേങ്ങലിന് കൂട്ടായ് കണ്ണീരു മാത്രം കൂട്ടായ് കണ്ണീരു മാത്രം (തേങ്ങുന്നെൻ..) ആത്മാവിന് വേദന കാണാന്‍ നീ എവിടെ കാണാത്ത ദൂരം പറന്നകന്നില്ലേ നിന്നെ കുറിച്ചുള്ള ഓര്മ്മകളെന്നും അറിയാതെ അറിയാതെ കണ്ണുനീര് പറയും (തേങ്ങുന്നെന്നുള്ളം..) എന്തിനു വെറുതെ ആശകള്‍ തന്നു നീ ഓടി ഒളിച്ചു ദൂരെ (2) നീ നല്കിയ ചുംബന പുഷ്പങ്ങള്‍ ഞാന്‍ എവിടെ ഒളിപ്പിയ്ക്കും ആമ്പല്‍ കുളത്തിലെ ആമ്പല്‍ പറിയ്ക്കാന്‍ ആര്യാടന് പാടത്ത് ഓടി നടക്കാൻ ഇനി നീ (തേങ്ങുന്നെൻ ...) കണ്ടാല്‍ കൊതിപ്പിയ്ക്കും കള്ളച്ചിരി എന്നും എന്നുള്ളില്‍ ഊറുന്നു (2) മറക്കാനും മായ്ക്കാനും കഴിയാത്ത ഓര്‍മ്മകള്‍ എന്തിനു നീ തന്നു വേലിയ്ക്കരികെ പൂക്കള്‍ പറിക്കാനും പാടുന്ന കുയിലിനോടേറ്റൊന്നു പാടാനും ഇനി നീ (തേങ്ങുന്നെൻ...) | |