ചിങ്ങ നിലാവു
ഓണനിലാവ് II
Chinga Nilavu (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഹിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:50.

ചിങ്ങനിലാവ് മെഴുകി മിനുക്കിയൊരെന്‍ കളിമുറ്റത്ത്‌
എന്‍ മലര്‍മുറ്റത്ത്‌..
അത്തം പിറന്നൊരു കാലത്ത്
ഇത്തിരിപ്പൂവ് വിരുന്നു വന്നു...
(ചിങ്ങനിലാവ്... )

എവിടെ പോയിത്തിരി പൂങ്കുരുന്നേ
അവിടെങ്ങാനോണപ്പുകില്‍ കണ്ടോ.. (എവിടെ.. )
പൊലിയും പൊലിപ്പാട്ടും
കിളിയും കിളിപ്പാട്ടും.. (പൊലിയും.. )
കളവും കളങ്ങളില്‍ പൂവുമുണ്ടോ... (2)
പൂവുമുണ്ടോ.. പൂവുമുണ്ടോ...
(ചിങ്ങനിലാവ്... )

കുടമുല്ലക്കുമ്പിളില്‍ പാലുണ്ടോ
കുട നിവര്‍ത്താടും കൈതയുണ്ടോ.. (കുടമുല്ലക്കുമ്പിളില്‍.. )
ഒരുമിച്ചൊരൂഞ്ഞാലില്‍
ചെറുവാല്യക്കാര്‍ പാടും.. (ഒരുമിച്ചൊരൂഞ്ഞാലില്‍.. )
അരുമയാം ഓണപ്പാട്ടുമുണ്ടോ... (2)
പാട്ടുമുണ്ടോ.. പാട്ടുമുണ്ടോ...
(ചിങ്ങനിലാവ്... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts