ഈശ്വർ അള്ളാ
പാടുക സൈഗാള്‍ പാടൂ
Eeswar Allah (Paduka Saigal Padoo)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2013 05:32:16.
 ഈശ്വർ അള്ളാ തെരേ നാം
മന്ദിർ മസ്ജിദ് തേരേ ഘർ (2)
ഭാരത ഹൃദയ നികുഞ്ജം തന്നിൽ
പാടുക നീയെൻ ബാസുരി
ആർദ്രം മധുരം ധീരം ഉദാരം
ആലപിക്കുക ബാസുരി
(ഈശ്വർ....)


സ്നേഹ യമുനകൾ വറ്റിയ ഭൂമി
ദാഹത്താൽ വരളുന്നു (2)
പകരൂ പകരൂ കാർമുകിലുകളേ
കനിവിൻ അമൃതം നീളെ (2)
(ഈശ്വർ....)

കേവലർ നാമീ ഭൂവിലുയർത്തുക
സ്നേഹത്താലൊരു സ്വർഗ്ഗം (2)
മതങ്ങൾ മതിലുകൾ തീർക്കാതുള്ളൊരു
മധുര മനോഹര സ്വർഗ്ഗം (2)
(ഈശ്വർ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts