പുതിയൊരു രാഗം പാടുക താന്‍സെന്‍
നന്ദി പ്രിയസഖി നന്ദി
Puthiyoru raagam paaduka thansen (Nanni Piryasakhi Nanni)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:59.
പുതിയൊരു രാഗം പാടുക താന്‍സെന്‍
മധുമഴ കുളുര്‍മഴ പെയ്യിക്കൂ
ഇണചേരും ഇരുരാഗങ്ങള്‍ തന്‍
പ്രണയം പൂക്കും നവരാഗം
(പുതിയൊരു രാഗം....)

അരുതേ ദീപക് രാഗാലാപനം
ഇനിയും തുടരരുതേ
താനേ കത്തിക്കാളുകയാണീ
രാജാങ്കണ മണിദീപങ്ങള്‍
പടരുകയായീ ഗ്രീഷ്മജ്ജ്വാലകള്‍
ഉടലുകളുരുകുകയായീ
പാടും പക്ഷീ നിനക്കറിയാമോ ഈ
കാടിനു കെടുതീയാവാന്‍
(പുതിയൊരു രാഗം....)

കുളിരിന്നുറവാം യമുനയൊരുഷ്ണ
പ്രവാഹമാവുകയോ
മറ്റൊരു രാഗം പാടുക ഗഗനം
ഹര്‍ഷാശ്രുക്കളുതിര്‍ക്കട്ടെ
അണിമുകിലുകള്‍ തന്‍ അകിടില്‍ നിന്നിനി
അമൃത് ചുരന്നൊഴുകട്ടെ
അന്തിച്ചോപ്പിന്‍ അഗ്നിജ്ജ്വാലയെ
ബന്ധുര ചന്ദ്രികയാക്കൂ
(പുതിയൊരു രാഗം....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts