എത്ര പുരാതനമെങ്കിലും
നന്ദി പ്രിയസഖി നന്ദി
Etra Purathanamengilum (Nanni Piryasakhi Nanni)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:00.

എത്ര പുരാതനമെങ്കിലും ഈ ഭൂമി
നിത്യ നവവധു പോലെ
ഒരു നിത്യ നവവധു പോലെ
എത്ര പുരാതനമെങ്കിലും എൻ സഖീ
എത്ര പുരാതനമെങ്കിലും എൻ സഖീ
ഹൃദ്യം മധുരമീ അനുരാഗം
(എത്ര പുരാതനമെങ്കിലും ...)

മധുരിക്കുന്നൊരു നൊമ്പരമാണീ പ്രണയം നാമറിയുന്നു
ഏദനിലെ തുടുമുന്തിരി വാറ്റി
ഏതോ മൺ കൂജകളിൽ
നമ്മൾക്കായ് കാലം കരുതിയ
മുന്തിരിനീരാണനുരാഗം
ചെമ്മുന്തിരി നീരാണനുരാഗം
(എത്ര പുരാതനമെങ്കിലും ...)

നിഴലുകൾ വെള്ളിനിലാക്കീറുകളോടിണ ചേരും താഴ്വരയിൽ
നല്ലൊരു പാട്ടിൻ ഈരടികൾ പോൽ
നമ്മൾ നടന്നണയുമ്പോൾ
കിന്നരദമ്പതിമാരെന്നോർത്തോ
മന്ദാരങ്ങൾ ചിരിക്കുന്നു സഖീ
നമ്മെ കണ്ടു ചിരിക്കുന്നു
(എത്ര പുരാതനമെങ്കിലും ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts