പൂക്കളിറുക്കരുതേ
നന്ദി പ്രിയസഖി നന്ദി
Pokkalirukkaruthe (Nanni Piryasakhi Nanni)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:00.

പൂക്കളിറുക്കരുതേ അരുതേ പൂക്കളിറുക്കരുതേ
ഈ മലർച്ചില്ലകൾ നൊന്തു വിരിയിച്ചൊരോമനച്ചന്തങ്ങൾ
ഇവർ ഭൂമി തൻ ആത്മാവിൻ സൗന്ദര്യങ്ങൾ
ഭൂമി തൻ പൊൻകുടങ്ങൾ
പൂക്കളിറുക്കരുതേ അരുതേ പൂക്കളിറുക്കരുതേ
(പൂക്കളിറുക്കരുതേ....)

ലല്ലാ ലല്ലല്ലല്ലലാ ലല്ലാ ലലലല്ലലാ
സ്നേഹജ്വരം പൂണ്ട പക്ഷി തൻ പാട്ടിലെ
മോഹനസ്വപ്നങ്ങൾ
ഇവർ സ്നേഹിച്ചു തീരാതെ പോയവർ തൻ
നഷ്ട മോഹത്തിൻ അങ്കുരങ്ങൾ
സ്നേഹദാഹത്താൽ കരിന്തിരി കത്തിയ
ജീവന്റെ നൊമ്പരങ്ങൾ
ഒരു ജീവന്റെ നൊമ്പരങ്ങൾ
പൂക്കളിറുക്കരുതേ അരുതേ പൂക്കളിറുക്കരുതേ
(പൂക്കളിറുക്കരുതേ...)

ഇഷ്ടപ്പെടും പെൺ കിടാവിൻ മുടിക്കെട്ടിൽ
ചാർത്തുവാനാവുകിലും
മണിമുറ്റത്ത് പൂക്കളം തീർക്കുവാനാകിലും
പൊട്ടിച്ചെടുക്കരുതേ
ഇഷ്ടപ്രനയിനി തൻ മുഖമോർത്തിട്ടോ
ഈ പൂവിൽ നോക്കി നില്പൂ നീ
ഈ പൂവിൽ നോക്കി നില്പൂ
(പൂക്കളിറുക്കരുതേ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts