മധുരിക്കും നുണയല്ല
നന്ദി പ്രിയസഖി നന്ദി
Madhurikkum nunayalla (Nanni Piryasakhi Nanni)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:00.

മധുരിക്കും നുണയല്ല കവിതയല്ല കളിയല്ല
കളവല്ല ഞാൻ പറഞ്ഞു
കളവല്ല ഞാൻ പറഞ്ഞു
(മധുരിക്കും...)

നീ ചിരിക്കുമ്പോൾ മണിമുത്ത് പൊഴിയുമെന്നും
നുണക്കുഴി പൂ വിരിയും കവിളിൽ നിന്നും
പിണങ്ങുമ്പോൾ കുങ്കുമം തൊട്ടെടുക്കാമെന്നും
ഇണങ്ങുമ്പോൾ ഇളനീരായ് തുളുമ്പുമെന്നും
നീ തുളുമ്പുമെന്നും
(മധുരിക്കും....)

ഒരു മുന്തിരിത്തോപ്പിൽ രാപാർക്കുമെന്നും
ഒരു സ്വപ്ന മഞ്ചത്തിന്മേൽ മയങ്ങുമെന്നും
ഒരു മുന്തിരിത്തോപ്പിൽ രാപാർക്കുമെന്നും
ഒരു സ്വപ്ന മഞ്ചത്തിന്മേൽ മയങ്ങുമെന്നും
മിഴിയോടു മിഴി നോക്കി ഇരിക്കുമെന്നും
നിന്റെ അഴകെന്റെ ലഹരിയായ് പടരുമെന്നും
എന്നിൽ പടരുമെന്നും
(മധുരിക്കും....)

ഒരു വയൽച്ചാലുഴുത് വിതയ്ക്കുമെന്നും
നാം ഒരു പൊന്നൂഞ്ഞാലിൽ ആടി തിമിർക്കുമെന്നും (2)
തനതു കളത്തിലെ നെന്മണി കൊറിച്ചു നമ്മൾ(2)
കളപ്പുരപ്രാവുകളായ് കുറുകുമെന്നും
നമ്മൾ കുറുകുമെന്നും
(മധുരിക്കും....)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts