പമ്പയാര്‍ പമ്പയാര്‍
ഭക്തിഗാനാർച്ചന
Pampayaar Pampayaar (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംകമാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:18:20.
 
പമ്പയാര്‍ പമ്പയാര്‍ പമ്പയാറേ
വെമ്പിക്കുതിക്കുന്ന പമ്പയാറേ
മോഹിനി നന്ദനന്‍ നീരാടീടും
കടവൊന്നു കാട്ടാമോ പമ്പയാറേ
(പമ്പയാര്‍ )
സ്വാമിശരണമയ്യപ്പാ ശരണം തരണം അയ്യപ്പാ (2)

ഇരുമുടിക്കെട്ടുകള്‍ ഏന്തി ഞങ്ങള്‍
എരുമേലി പേട്ടയും തുള്ളി ഞങ്ങള്‍
(ഇരുമുടി )
വഴിയേറെ താണ്ടി തളര്‍ന്നു ഞങ്ങള്‍
തവതീര്‍ത്ഥക്കരയിങ്കല്‍ എത്തി ഞങ്ങള്‍
(വഴിയേറെ )

(പമ്പയാര്‍ )

ഭഗവാന്റെ പാവന പാദതീര്‍ത്ഥം
അതു മതി ഞങ്ങളെ പുണ്യമൂട്ടാന്‍
(ഭഗവാന്റെ )
പലവിധം പാപത്തില്‍ ആണ്ട ഞങ്ങള്‍
പരിശുദ്ധരാകട്ടെ നിന്റെ മുന്നില്‍
(പലവിധം )

(പമ്പയാര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts