എല്ലം എനിക്കു നീ
നവമാലിക
Ellam enikku nee (Navamaalika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍നേഹ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:13.
 
എല്ലാം എനിക്കു നീ മൂകാംബികേ
ശ്രീകൊല്ലൂരിൽ രാജിക്കും ലോകാംബികേ
നിർലോഭം സർവാർത്ഥമരുളും നിൻ തൃപ്പാദം
സ്വർലോക സമമല്ലോ സർവാത്മികേ
(എല്ലാം എനിക്കു നീ...)

സ്വരമൊന്നു മോഹിച്ചോരെൻ നാവിൽ തൂകി
സപ്തസ്വരങ്ങളാം തൃമധുരം (2)
അഷ്ടിക്കായ് യാചിച്ചു വന്നൊരെനിക്കേകി
അഷ്ടൈശ്വര്യങ്ങളും നിൻ തൃക്കരം
നീയല്ലോ വാണീദേവി
നീ തന്നെ ദേവീ ലക്ഷ്മീ
(എല്ലാം എനിക്കു നീ...)

ശൂന്യമാമടിയന്റെ നെറ്റിയിലമ്മേ നിൻ
ചൈതന്യക്കുങ്കുമ കുറി ചാർത്തി (2)
വറ്റിയൊരെൻ വാഴ്വിൽ വറ്റാത്ത കാരുണ്യ
സൗപർണ്ണികാതീർത്ഥം നീയൊഴുക്കി
നീയെന്റെ വാടാദീപം
നീ ഭക്ത ചൂഡാരത്നം
(എല്ലാം എനിക്കു നീ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts