വരുമോരോ എതിരും
ശിവായ നമഃ
Varumoro Ethirum (Sivaya Namaha)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബി ശശികുമാർ
ഗാനരചനബി ശശികുമാർ
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:18:17.



 വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ
പിന്നിട്ട വഴിയോർത്തു തളരാതെ മനമേ
ഇനിയുള്ള വഴിയോർത്തു വിരളാതെ മനമേ
പരമമാം പൊരുളാം ശിവനെ നീ ജപി മനമേ
ശിവപദ തളിരിണയിൽ ചേർന്നലിയുകെൻ മനമേ
വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ

ഒരുവന്റെ ദുഃഖത്തിൽ തെളിയാതെ മനമേ
അപരന്റുയർച്ചയിൽ പിടയാതെ മനമേ (ഒരുവന്റെ...)
ധനമെന്ന ചിന്തയിൽ അലയാതെ മനമേ
അരുതാത്തതിൽ മോഹം കൊള്ളാതെ മനമേ (ധനമെന്ന...)
വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ

അളവറ്റ സ്നേഹം കൈവെടിയാതെ മനമേ
അളവിൽ കവിഞ്ഞാശ കൊള്ളാതെ മനമേ (അളവറ്റ...)
ആരേയും ശത്രുവായ് തീർക്കാതെ മനമേ
ഏവരും ബന്ധുവെന്നറിയെന്റെ മനമേ (ആരെയും...)
വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ

പാപകർമ്മങ്ങൾക്കായ് തുനിയാതെ മനമേ
സത്കർമ്മബോധം നീ നേടുകെൻ മനമേ (പാപ...)
അഹമെന്ന ചിന്തയിൽ ഞെളിയാതെ മനമേ
ഇഹപരസുഖമതിൽ മുങ്ങാതെ മനമേ (അഹമെന്ന...)
വരുമോരോ എതിരും നീ പതറാതെ മനമേ
ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ

നീയെൻ വഴികാട്ടിയെന്നോർമ്മിക്കെന്‍ മനമേ
എൻ ഭാവുകം നിന്നിലെന്നറിയെന്റെ മനമേ (നീയെന്‍...)
ഗർത്തങ്ങളിൽ എന്നെ വീഴ്ത്താതെ മനമേ
നേർവഴിക്കെന്നെ നയിക്കെന്റെ മനമേ (ഗര്‍ത്ത...)
(വരുമോരോ ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts