സ്വര്‍ഗ്ഗസ്ഥനാം പിതാവേ
രാജാക്കന്മാരുടെ രാജാവ്
Swargasthanaam Pithaave (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകോട്ടയം ജോയ്
ഗാനരചനകരിങ്കുന്നം ചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:33:25.
 
സ്വര്‍ഗ്ഗസ്ഥനാം പിതാവേ
നിന്‍ നാമം പൂജിതമാകേണമേ
നിന്റെ സാമ്രാജ്യം വരേണമേ ഭൂമിയില്‍
നിന്‍ തിരുമനസ്സരുളേണമേ
(സ്വര്‍ഗ്ഗസ്ഥനാം )

അന്നന്നു വേണ്ട അപ്പം തന്നു
ഞങ്ങളെ എന്നെന്നും കാത്തീടണേ
(അന്നന്നു )
ഞങ്ങള്‍ പൊറുക്കും പോല്‍ ഞങ്ങടെ തെറ്റുകള്‍
ഞങ്ങളോടും പൊറുക്കേണമേ
(ഞങ്ങള്‍)
നീ ഞങ്ങളോടും പൊറുക്കേണമേ
(സ്വര്‍ഗ്ഗസ്ഥനാം )

എല്ലാ പരീക്ഷയില്‍ നിന്നും ഞങ്ങളെ
നല്ല വഴിക്കു നടത്തേണമേ
(എല്ലാ )
ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ
രക്ഷിച്ചുകൊള്ളേണമേ
(ദുഷ്ടാരൂപിയില്‍ )
നീ രക്ഷിച്ചുകൊള്ളേണമേ
(സ്വര്‍ഗ്ഗസ്ഥനാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts