കരുണനിറഞ്ഞ പിതാവേ
രാജാക്കന്മാരുടെ രാജാവ്
Karunaniranja Pithaave (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ കെ ആന്റണി
ഗാനരചനറവറന്റ് ഫാദർ ആബേൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:34:32.
 
കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്‍
എന്നെ കഴുകണേ നാഥാ നീ
(കരുണ )

പാപക്കറകളെ എല്ലാം നീ നന്നായി കഴുകിക്കളയണമേ
താതാ മാമക പാപങ്ങള്‍ ഘോരമെന്നും നിന്‍ കണ്‍മുമ്പില്‍
നിന്നോടാണേ ദ്രോഹങ്ങള്‍ സര്‍വ്വം ചെയ്തതു് സര്‍വ്വേശാ
തെറ്റും കുറ്റവും എല്ലാം ഞാന്‍ ചെയ്തതു് നിന്നുടെ തിരുമുമ്പില്‍
(കരുണ )

നാഥാ ഒന്നു തുറക്കണമേ അലിവോടെന്നുടെ അധരങ്ങള്‍
താവകഗീതികള്‍ പാടിടുവാന്‍ വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു
എളിമ നിറഞ്ഞൊരു ഹൃദയത്തില്‍ ഉള്ളു തകര്‍ന്നുള്ളനുതാപം
നിരസിക്കല്ലേ കര്‍ത്താവേ കരുണ നിറഞ്ഞ പിതാവേ നീ
(കരുണ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts