ദാവീദാത്മജ
രാജാക്കന്മാരുടെ രാജാവ്
Daaveedaathmaja (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജിം
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:37:04.



ദാവീദാത്മജ മറിയാമേ കന്യേ തന്വംഗി
നിന്‍ വൃത്താന്തം വര്‍ണ്ണിപ്പാന്‍ ഞാന്‍ അപ്രാപ്തന്‍ താന്‍
നിര്‍മ്മലകന്യേ നീ വര്‍ണ്ണം സര്‍‌വ്വേശനു നല്‍കി
നിന്നില്‍ താന്‍ ദേഹം പൂണ്ടു നിന്‍ പ്രാര്‍ത്ഥന ശരണം

ദാവീദാത്മജ മറിയാമേ ഉന്നതചിത്തേ നിന്‍
നൈര്‍മ്മല്യം വര്‍ണ്ണിച്ചീടാന്‍ നാവുകളെന്തുള്ളൂ
ദാവീദാത്മജ മറിയാമേ നിന്‍ യോഗ്യത രമ്യം
വെമ്പിടുന്നേ നിന്‍ പുകഴില്‍ നിന്‍ യാചിപ്പഭയം

ദാവീദാത്മജ മറിയാമേ നിന്‍ താതന്മാര്‍ക്കും
നിന്നെ വാഴ്ത്തീടുന്നോര്‍ക്കും നിന്‍ പേര്‍ക്കും ഭാഗ്യം
ദാവീദാത്മജ മറിയാമേ സ്ത്രീരത്നം നീ താന്‍
സംസ്തുത്യം തന്നെ കന്യേ നിന്‍ ഗര്‍ഭം ശുദ്ധേ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts