ചെത്തി മന്ദാരം തുളസി
ഓടക്കുഴല്‍
Chethi Mandaaram Thulasi (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:30:18.
 
ചെത്തി മന്ദാരം തുളസി പിച്ചകപ്പൂവു് - ചേര്‍ത്തു
കെട്ടി വച്ചെന്‍ മാലയിലെന്‍ മാനസപ്പൂവു്
കണ്ണനുണ്ണി പോക്കിളിലൊരു താമരപ്പൂവു്
ഇളംകാറ്റു പോലെ ഗുരുവായൂരമ്പലപ്രാവു് (2)
(ചെത്തി മന്ദാരം )

ശീവേലിയ്ക്കൊരാനയായി തല കുനിക്കുമ്പോള്‍
ശ്രീഗുരുവായൂര്‍ത്തിടമ്പു ഞാനെടുക്കുമ്പോള്‍
(ശീവേലിയ്ക്കൊ)
നൂറു നൂറു നെയ്യു്വിളക്കാല്‍ കൈ തൊഴുന്ന ഗോപികമാര്‍
കൂടെയെത്തും നേരമെന്റെ മിഴി നിറയുന്നു
നിന്റെ ശ്രീലകവൃന്ദാവനത്തില്‍ ഞാനലയുന്നു
(ചെത്തി മന്ദാരം )

ഭാഗവതപ്പന്തലിലൊരു വായന കേട്ടാല്‍
നീയിറങ്ങിപ്പോവരുതേ ഞാനറിയാതേ
(ഭഗവത )
ശ്ലോകമൊന്നു വിസ്തരിച്ചാല്‍ ആ കഥകള്‍ കേട്ടു നിന്നാല്‍
താമസിച്ചു പോകുമല്ലോ നട തുറന്നീടാന്‍ - തങ്ക
ത്താമരക്കൈമൊട്ടുകളും ഇതള്‍ വിടര്‍ന്നീടാന്‍
(ചെത്തി മന്ദാരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts