കാര്‍വര്‍ണ്ണനെന്നു
ഗോവിന്ദം
Kaarvarnnanennu (Govindam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപ്രദീപ് സാരണി
ഗാനരചനഉണ്ണികൃഷ്ണ വാര്യർ
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:19.
 
കാർവർണ്ണനെന്നു കടന്നു വരും
ആ..ആ...ആ..ആ..ആ...ആ...

കാർവർണ്ണനെന്നു കടന്നു വരും
കന്മഷം നീക്കിയെൻ മാനസത്തിൽ
കദനങ്ങൾ തടയുന്നൊരമൃതൊന്നുണ്ണാൻ
എന്റെ കനകാംബരധരനെന്നു വരും
കനകാംബരധരനെന്നു വരും
(കാർവർണ്ണനെന്നു...)

മോഹങ്ങളെല്ലാം വിഭൂതിയാക്കി
രാഗങ്ങൾ കർപ്പൂര നാളമാക്കി
കാത്തിരിക്കും കരളിനകത്തൊരു
മുരളി തൻ നാദമിന്നൊഴുകിയല്ലോ
(കാർവർണ്ണനെന്നു...)

തിരുനാമമന്ത്രങ്ങൾ ഈണമാക്കി
കാരുണ്യപീയൂഷമന്നമാക്കി (2)
പാദാരവിന്ദം തേടിയ നേരം
കാൽത്തളയുള്ളിൽ കിലുങ്ങിയല്ലോ
(കാർവർണ്ണനെന്നു...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts