യദുകുല സുതാ
ഗോവിന്ദം
Yadhukula Sutha (Govindam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപ്രദീപ് സാരണി
ഗാനരചനഉണ്ണികൃഷ്ണ വാര്യർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2012 05:26:38.
 
യദുകുലസുതാ പദമലരിതൾ
കൊതി തീരും വരെ പുണരാനായ് (2)
ഒരു കിളിയവിൽ കരുതി ഞാനിതാ
വരികയായ് നിൻ രാജധാനി തേടി
സതീർത്ഥ്യനെൻ പേരു മറന്നോ
പ്രിയ സുദാമ തൻ രൂപം മറന്നോ
ദ്വാരകാധിപതിയായ് നീ ഈരേഴുലകും വാഴുന്നു
ദേവലോക വാസികൾ നിൻ തിരുനാമം വാഴ്ത്തുന്നു
(യദുകുലസുതാ...)

തോഴാ തോഴാ പേറി ഞാൻ വലഞ്ഞു
തോളിൽ ഈ ജന്മദുരിതം
ശോകതാപമേറിയെൻ ദേഹമാകെ നീറവേ
ചാമരം നീ വീശിയോ ചാരെ വന്നെൻ സാരഥേ
ഗുരുകുലദിനമതിലൊഴുകിയ പുലരി തൻ
സുഖമേകും കാറ്റെവിടെ
അഭിനവദിനമിതിൽ അനുഭവക്കെടുതി തൻ തീപ്പന്ത ചൂടിവിടെ
തോഴാ പേറി ഞാൻ വലഞ്ഞു
തോളിൽ ഈ ജന്മദുരിതം
മൗലിയിലണിയൂ നീ എൻ മനപ്പൂവിതൾ
(യദുകുലസുതാ...)

കണ്ണാ..കണ്ണാ..ആ കാലമങ്ങകന്നു
കണ്ണിൽ കൂരിരുൾ നിറഞ്ഞു
വീണു പോകുമെൻ കനം താങ്ങിടുമീ ശ്രീപതേ
താണു കേഴുമെൻ വിളി കേൾക്കൂ നീ രമാപതേ
കലിയുഗ വനികളിൽ കരുണ തൻ കണികകൾ
കണി കാണാൻ ആവാതെ
പിടയുമെൻ മനമിതിൽ മുരളി തൻ മധുമഴ
ചൊരിയാനായ് വരികിലില്ലേ
തോഴാ പേറി ഞാൻ വലഞ്ഞു
തോളിൽ ഈ ജന്മദുരിതം
ലീലകൾ തുടരൂ നീ ഗീതയായ് അണയൂ നീ
(യദുകുലസുതാ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts