വാഗ്‌ദേവീ വിശ്വ ജനനീ
ദേവീ മാഹാത്മ്യം
Vaagdevi Viswa Janani (Devi Mahathmyam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:20.
ഓം സര്‍വ മംഗള മാംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകെ ഗൌരി
നാരായണി നമോസ്തുതേ
നാരായണി നമോസ്തുതേ

വാഗ്ദേവി വിശ്വജനനി മൂകാംബികേ
വാഗ്ദേവി വിശ്വജനനി മൂകാംബികേ
വാഗ്ദേവി വിശ്വജനനി മൂകാംബികേ
ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും സ്വരവരദായികെ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

ഹൃദയകമലമതില്‍ ലയനമധുരമയ
ലളിത നടനമോടെ നിന്‍രൂപം
അഴകിലലിയുമൊരു സുമുഖസുധപകരും
അമരഗമനമോടെ കാണ്മൂ ഞാന്‍
വാഗ്ദേവി വിശ്വജനനി മൂകാംബികേ

കുങ്കുമാ൪ച്ചന കൊണ്ടു ജന്മപുണ്യം നേടി
കുങ്കുമാ൪ച്ചന കൊണ്ടു ജന്മപുണ്യം നേടി
അലങ്കാരപൂജയാല്‍ അര്‍ത്ഥകാമങ്ങളായ്
ശ്രീമഹാ പൂജയാല്‍ ജന്മസാഫല്യമായ്
ചണ്ഢികാഹോമത്താല്‍ ഇഹലോകമോക്ഷമായ്

വാഗ്ദേവി വിശ്വജനനി മൂകാംബികേ
ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും സ്വരവരദായികെ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

സൌപര്‍ണികാമൃത തീര്‍ത്ഥത്തില്‍ മുങ്ങിയും
സംസാരസാഗരത്തില്‍ സാന്ത്വനം നിറച്ചും
ആദിത്യചന്ദ്രന്മാരാല്‍ സേവിച്ചു വാഴുമെന്‍
മാതൃസ്വരൂപിണി മനസ്സില്‍ വിളങ്ങേണം

വാഗ്ദേവി വിശ്വജനനി മൂകാംബികേ
ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും സ്വരവരദായികെ
വാഗ്ദേവി വിശ്വജനനി മൂകാംബികേ

ഹൃദയകമലമതില്‍ ലയനമധുരമയ
ലളിത നടനമോടെ നിന്‍രൂപം
അഴകിലലിയുമൊരു സുമുഖസുധപകരും
അമരഗമനമോടെ കാണ്മൂ ഞാന്‍
വാഗ്ദേവി വിശ്വജനനി മൂകാംബികേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts