ഭഗവാനു ഹൃദയം
തിരുവാഭരണം 6
Bhagavanu Hrudayam (Thiruvabharanam - VI)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 07:19:38.

ഭഗവാനു ഹൃദയം നേദിച്ചൊരമ്മ
മലമേലെ വാഴും മാളികത്തമ്മ
ആശാവിളക്കിൽ തിരി നീട്ടി നിൽക്കും
ആശിച്ചതെല്ലാം നൽകുന്നൊരമ്മ
(ഭഗവാനു ഹൃദയം…)

മുനി തപ്തശാപം സ്വയമേറ്റു വാങ്ങി
മുനികന്യ ലീല മഹിഷിയായ് മാറി (2)
മഹിഷിയ്ക്കു ഭഗവാൻ സായൂജ്യമേകി
അവളല്ലോ മാളികപ്പുറത്തമ്മയായി (2)
(ഭഗവാനു ഹൃദയം…)

അവൾ കാത്തിരിപ്പൂ മകരം പിറക്കാൻ
മനതാരിൽ ഭഗവാനെ വേൾക്കാൻ (2)
കന്നിക്കാരാരുമണയാത്ത കാലം
അന്നാണു ദേവിയ്ക്കു മംഗല്യഭാഗ്യം (2)
(ഭഗവാനു ഹൃദയം…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts