അമ്പലപ്പുഴ ക്ഷേത്ര
ഹരിശ്രീ പ്രസാദം
Ambalapuzha Kshethra (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉഷ മനോഹരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
അമ്പലപ്പുഴക്ഷേത്രസന്നിധിയിൽ വന്നു
അമ്പാടിക്കണ്ണനെ കൈകൂപ്പി നിന്നു
കണ്ണടച്ചൊട്ടു ഞാൻ പ്രാർത്ഥിച്ച നേരം
ഉൾക്കൺ തുറന്നീടും നിൻ ദിവ്യരൂപം
(അമ്പലപ്പുഴ)

ചന്ദ്രികസന്ധ്യാസിന്ദൂരശോഭയിൽ
ചാപല്യമേറിയ കണ്ണാ നിന്നുടെ
ചന്ദനശീതള സുചരിതരൂപം
പിച്ചവെച്ചീടണം മാനസവീഥിയിൽ
(അമ്പലപ്പുഴ)

ഭക്തകുചേലൻ‌തൻ അവിൽ കവർന്നീടും
ഭക്തപരായണാ വരമരുളേണം
ഇനിയൊരു ജന്മം സഫലമായ് തീർന്നാൽ
നിൻ മൃദുമേനിയിൽ ചന്ദനമായ് പതിയാം
(അമ്പലപ്പുഴ)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts