കവിയൂർ വാഴും ഭഗവാനേ
ഹരിശ്രീ പ്രസാദം
Kaviyoor Vazhum Bhagavane (Harisree Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംവാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:24.
കവിയൂർ വാഴും ഭഗവാനേ
കപിവരനാകും ഹനുമാനേ
അവികലമെൻ മനം നേരുന്നൂ
അവില്‍പ്പന്തിരുനാഴി വഴിപാട്!
(കവിയൂർ)

പഞ്ചലോഹമണിവിഗ്രഹമെന്റെ
നെഞ്ചകത്തിൽ ഞാൻ പ്രതിഷ്ഠിച്ചു
കളഭം നടത്തി കലശം നടത്തി
പുളകം കൊണ്ടു അനുദിനം ഞാൻ
കണിയായ് കണ്ടൂ തിരുമുഖം ഞാൻ
(കവിയൂർ)

ബ്രഹ്മധ്യാനം പൂണ്ടു ഇലഞ്ഞിച്ചുവട്ടിൽ
രാമഭക്തൻ നീ തപസ്സിരുന്നു
ധനുമാസത്തിൽ മൂലം നാളിൽ
ഹനുമൽ‌സേവ തുടങ്ങീ ഞാൻ
അനുഗ്രഹവർഷം നേടീ ഞാൻ
(കവിയൂർ)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts