സുമശരനുണരും
എന്റെ ലളിത ഗാനങ്ങൾ
Sumasaranunarum (Ente Lalitha Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനമഹാദേവൻ തമ്പി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:27.
 

സുമശരനുണരും യമുനാപുളിനം
സുരതസുഖാലസ വിജനം (2)
രാഗവതീ അനുരാഗവതീ (2)
രാസലീലാലോലേ രാധേ രാസലീലാലോലേ
(സുമശരനുണരും....)


പൂവുകൾ കടമ്പിൻ പൂവുകൾ
പൂത്തുലഞ്ഞു വിടർന്നു(2)
സാന്ദ്രഗന്ധമുണർന്നു യാമിനീ
യാമിനീ മന്ദഗാമിനീ മദാലസയായി വിളിക്കുന്നു
രതിരസഭരിതേ രതിരസരസികേ
രാസക്രീഡാലോലേ
ചകിതം മമമാനസം വിവശം മമഹൃദയം
(സുമശരനുണരും....)

ഇതളുകൾ നിലാവിതളുകൾ
ഇറുന്നുലഞ്ഞു കൊഴിഞ്ഞു (2)
മന്ത്രമരന്ദമലിഞ്ഞു മോഹിനീ
മോഹിനീ പ്രിയ മോഹിനീ
മനോഹരിയായി വിളിക്കുന്നു
രതിരസരസികേ രതിരസഭരിതേ
രാസക്രീഡാലോലേ
വിവശം മമമാനസം ചകിതം മമഹൃദയം
(സുമശരനുണരും....)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts