എവിടെയാണെങ്കിലും
മണിമാല
Evideyaanaenkilum (Manimala)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപി ചന്ദ്രശേഖരന്‍
ഗാനരചനപത്മകുമാർ മണപ്പാട്ട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2017 06:57:14.

എവിടെയാണെങ്കിലും എന്‍ മനസെന്നുമെന്‍
മാങ്ങാനത്തപ്പന്റെ കൂടെയുണ്ട് (2)
എല്ലാമറിഞ്ഞുകൊണ്ടെങ്ങും നിറഞ്ഞൊരു
മാങ്ങാനത്തപ്പനെന്‍ കൂടെയുണ്ട് (എവിടെ...)

മൊഴിയുമ്പോഴെന്നുടെ നാവിലുണ്ട് ഞാ-
നെഴുതുമ്പോള്‍ നാരായത്തുമ്പിലുണ്ട് (2)
മിഴികളിലുണ്ടെല്ലാ വഴികളിലും
പ്രഭാപൂരം പൊഴിച്ചെന്റെ കൂടെയുണ്ട് (2)
പ്രഭാപൂരം പൊഴിച്ചെന്റെ കൂടെയുണ്ട് (എവിടെ...)

ദുഷ്ടര്‍ക്കു ഭീതിതരൂപമുണ്ട് ദീന-
മനസ്സു കുളിര്‍പ്പിക്കും ഭാവമുണ്ട് (2)
ആധിയിലുണ്ടേതു വ്യാധിയിലും
നിത്യ മധുരസ്മിതം ചൊരിഞ്ഞരികിലുണ്ട് (2)
നിത്യമധുരസ്മിതം ചൊരിഞ്ഞരികിലുണ്ട് (എവിടെ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts