പൂക്കള്‍ വിരിഞ്ഞുനില്‍ക്കും
മാപ്പിളപ്പാട്ടുകള്‍ [ പീര്‍ മുഹമ്മദ്‌ ]
Pookkal Virinjunilkkum (Mappila Paattuakal (Peer Muhammad))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഒ വി അബ്ദുള്ള
ഗായകര്‍പീർ മുഹമ്മദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2013 03:15:08.

പൂക്കള്‍ വിരിഞ്ഞു നില്‍ക്കും പുഷ്പവാടി പുഞ്ചിരിച്ചു
കല്യാണ രൂപിണിയാം വെണ്ണിലാവുദിച്ചുയര്ന്നു

നീലാംബര വീഥിയില്‍ പ്രിയതാരകങ്ങള്‍ കൊഞ്ചിടുന്നു
തീരം തിരമാലയോടൊരു ചുംബനത്തിനു കെഞ്ചിടുന്നു

രാക്കിളി രാഗമോടെ മൂളിടുന്നു മഞ്ജരികള്‍
മായുന്നു മാനസത്തെ മൂടിടുന്നു മഞ്ഞലകള്‍

സത്യം ഷെഫീറയിന്നീ രജനിയില്‍ പുതുനാരിയാകും
നിത്യം ഷെഫീറ കണ്ട പൂങ്കിനാക്കള്‍ ഇന്നു വീഴും

ആകാശ തെളിമയില്‍ വിലസ്സുന്നോളെ
ആകാശ തെളിമയില്‍ വിലസ്സുന്നോളെ

നീല ഗഗനമിതില്‍ തിളങ്ങുന്നോളെ
നീല ഗഗനമിതില്‍ തിളങ്ങുന്നോളെ

ആകാശമിതില്‍ നവനവ മുല്ലപ്പൂവും
അതിമധുരം പ്രിയ പനിനീര്‍ പൂവും
മണിയറ മഖിലം പരിമളമേകും

നിരവധി പൂക്കിനാക്കള്‍ വിരിയുന്നല്ലോ
നിരവധി പൂക്കിനാക്കള്‍ വിരിയുന്നല്ലോ

സുമധുര ഗീതകങ്ങള്‍ പാടിടുന്നല്ലോ
സുമധുരഗീതകങ്ങള്‍ പാടിടുന്നല്ലോ

കൗതുകമേറിയ വസ്ത്രങ്ങളോടും
പ്രണയത്തില്‍ പൊതിഞ്ഞൊരു മോതിരത്തോടും
വരുന്നുണ്ട് പുതുമാരന്‍ മോഹങ്ങളോടും

മോഹങ്ങള്‍ പൂത്തു നില്‍ക്കും മോഹനരാവില്‍
മോഹങ്ങള്‍ പൂത്തു നില്‍ക്കും മോഹനരാവില്‍

ആനന്ദം നേര്‍ന്നിടുന്നേ ഞങ്ങളെല്ലാരും
ആനന്ദം നേര്‍ന്നിടുന്നേ ഞങ്ങളെല്ലാരും

ആരംഭ പൂമോളെ പുഞ്ചിരിക്കൂ
ലജ്ജ നീ തട്ടത്താല്‍ മറച്ചിടൂ

തെല്ലന മോഹന നയനത്തില്‍
കാണുന്നു ആശതന്‍ തീ നാളങ്ങള്‍

പൂങ്കാവിലിണയില്‍ പൂമിളങ്ങള്‍
മുത്തണിപ്പൊന്‍ വളയണിയൂ നീ

ചിത്തം കവരുന്ന രൂപവതീ
സര്‍‌വ്വത സൗഭാഗ്യവും നേര്‍ന്നിടുന്നെ

ചിത്തം കവരുന്ന രൂപവതീ
സര്‍‌വ്വത സൗഭാഗ്യവും നേര്‍ന്നിടുന്നെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts